1942 ൽ തിരുവനന്തപുരത്ത് ജനിച്ചു. കേരള സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദം നേടിയതിനു ശേഷം ഇന്ത്യൻ പോലീസ് സർവീസിൽ ചേർന്നു. ആന്ധ്ര പ്രദേശ് സർക്കാരിന് കീഴിലെ വിവിധ , സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനമാനങ്ങൾ വഹിച്ചിട്ടുണ്ട്. സംഗീതം,ചിത്രകല, സാഹിത്യം എന്നീ മേഖലകളിൽ തല്പരൻ.തെലുഗു സാഹിത്യത്തിലെ പ്രമുഖരുടെ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ അമൃതവർഷിണി,ആരതിത്താലം എന്നീ ചെറുകഥ സമാഹാരങ്ങളും, വസുന്ധര, ചന്ദ്രലേഖ, താണ്ഡവം,എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകഥാ സമാഹാരങ്ങളായ പപ്പി ഹോഴ്സ് & ഹെൻ ട്ടോ ഹെവൻ ഇംഗ്ലീഷിലും ഒക്ടോബർ സെക്കൻഡ് തെലുങ്കിലും, കൂടാതെ വേണ്ടാടെ നീരാലൂ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആന്ധ്ര പ്രദേശ് സാഹിത്യ അക്കാദമി അവാർഡ്, പത്മഹിത പുരസ്‌കാരം, കവി കോകില ജോഷ്വാ വിശിഷ്ട സാഹിതി പുരസ്‌കാരം, സി പി ബ്രൗൺ അവാർഡ്, കിന്നെര- യു ബി രാഘവേന്ദ്ര റാവു അവാർഡ് തെലുഗു വൈഭവ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.