അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യുട്ടർ സയൻസിൽ മാസ്റ്റർ ബിരുദം നേടി. നാസ, പെന്റഗൺ എന്നിവിടങ്ങളിൽ ജോലി ചെയ്തു.
ആലപ്പുഴ ജില്ലയിൽ ചുനക്കരയിൽ ജനനം. ചലച്ചിത്ര ഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
കേരള സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, എം ഫിൽ, പി എച് ഡി എന്നിവയും നേടിയിട്ടുണ്ട്. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനനം. സംസ്ഥാന സഹകരണ വകുപ്പിൽ ഓഡിറ്ററായിരുന്നു. യാത്രാ വിവരണങ്ങളും നോവലും പ്രധാന കൃതികൾ.
കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം. കേരള അന്ധ ഫെഡറേഷൻറെ പ്രജ്ഞാനേത്രം, കാൻഫെഡ് പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ പ്രവർത്തിച്ചു.
ഡോ. ബി വിവേകാനന്ദൻ ജെ.എൻ.യു. സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ 29 വർഷക്കാലം അസ്സിസ്റ്റന്‍റ് പ്രൊഫസറും അസോഷ്യേറ്റ് പ്രൊഫസ്സറായും അദ്ധ്യാപനം നടത്തി.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനനം. ഓർമ്മക്കുറിപ്പുകളും ലേഖന സമാഹാരങ്ങളും ആണ് പ്രധാന കൃതികൾ .
MBBS ബിരുദവും MD യും നേടി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്കൃത പണ്ഡിതൻ, ജ്യോതിഷ പണ്ഡിതൻ, ജ്യോതിശാസ്ത്ര പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്.
തിരുവനന്തപുരത്തു ജനനം. ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥാപനങ്ങളിൽ റിസർച്ച് അസ്സോസിയേറ്റായും ലെക്ചർറായും ജിയോളജിസ്റ്റായും പ്രവർത്തിച്ചു.
തിരുവനന്തപുരത്ത് ജനനം. ഇന്ത്യൻ പോലീസ് സർവീസിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. സംഗീതം,ചിത്രകല, സാഹിത്യം എന്നീ മേഖലകളിൽ തല്പരൻ.
പത്തനംതിട്ട ജില്ലയിൽ ജനനം. വിവിധ കോളേജുകളിൽ മലയാള വിഭാഗത്തിൽ അധ്യാപകനായിരുന്നു.
കൊല്ലം ജില്ലയിൽ പുത്തുരിനടുത്ത് മൈലംകുളത്ത് ജനിച്ചു. ചാലക്കുടി മധുരകോട്സിൽ നിന്ന് വി.ആർ.എസ്സിൽ വിരമിച്ചു.
വിവരങ്ങൾ ലഭ്യമല്ല.
എറണാകുളം ജില്ലയിൽ ഇടപ്പള്ളിയിൽ ജനനം. കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ പ്രശസ്തൻ. അഭയകേസ് ഡയറി എന്ന പുസ്തകം 2009 ൽ പുറത്തിറക്കി.
ചങ്ങമ്പുഴയുടെ രമണൻ, എന്ന കാവ്യം ഇംഗ്ലീഷിൽ വിവർത്തനം ചെയ്തതിലൂടെ പ്രശസ്തനായി. നിരവധി നോവലുകളും രചിച്ചിട്ടുണ്ട്.
നാലപ്പാട്ട് ബാലാമണിയമ്മയുടെ മകളായി ജനനം. മാധവികുട്ടിയുടെ സഹോദരി. നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ജനനം. സംസ്കൃതത്തിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. നിരവധി കവിതകൾ രചിച്ചിട്ടുണ്ട്.
ഒറ്റപ്പാലത്ത് ജനനം. ലേഖനങ്ങളും, ചെറുകഥകളും, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആരോഗ്യമേഖലയിൽ സേവനം അനുഷ്ഠിച്ചിരുന്നു. വിരമിച്ചതിനു ശേഷം സാമൂഹിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മലയാളത്തിൽ രണ്ടു നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവിധ എൻ എസ് എസ് കോളേജുകളിൽ ലക്‌ചറർ, പ്രൊഫസർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരവധി നോവലുകൾ, ചരിത്ര കൃതികൾ രചിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ ജനനം. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നോവലുകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ജനനം. കവിതയും, ഭക്തി ഗാനങ്ങളും ഒരു പോലെ വഴങ്ങും.
തിരുവനന്തപുരം ജില്ലയിൽ ജനനം. സായന്തിന്‍റെ ആദ്യത്തെ കൃതിയാണ് അമ്മച്ചന്തം എന്ന കഥാ സമാഹാരം.
തിരുവനന്തപുരം എം ജി കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, നാഗ്പൂർ ഹിസ്ലോപ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം. മഹാകവികളായ ജി യുടെ 'സന്ധ്യ', വൈലോപ്പള്ളിയുടെ 'ഋശ്യശൃംഗൻ' എന്നീ കാവ്യനാടകങ്ങൾ രംഗാവരണം നടത്തി പ്രശംസ നേടി.
1954 ജനുവരി 10 ന് നെയ്യാറ്റിൻകരയിൽ ജനനം. കേരള സർവകലാശാലയിൽ നിന്ന് മലയാളം ചരിത്രം എന്നിവയിൽ ബിരുദാനന്തര ബിരുദങ്ങൾ നേടി. സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിൽ നിന്നും ആർക്കിവിസ്റ്റായി വിരമിച്ചു.
1944 ഡിസംബറിൽ തിരുവനന്തപുരത്തിനടുത്ത് കുന്നുകുഴിയിൽ ജനനം. 55-ൽപ്പരം പത്ര-മാസിക-ദ്വൈവാരിക-വാരികകളിൽ ലേഖകനായും എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
വിവരങ്ങൾ ലഭ്യമല്ല
തിരുവനന്തപുരത്തിനടുത്ത് കാട്ടാക്കടയിൽ ജനനം. ഇപ്പോൾ തിരുവനന്തപുരം ടെക്നോപാർക്കിലെ ഒരു IT സ്ഥാപനത്തിൽ ഉന്നത ഉദ്യോഗസ്ഥനായി ജോലി നോക്കുന്നു. നിരവധി ചെറുകഥകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യത്ത് സ്ഥിരതാമസം.
ആറ്റിങ്ങല്‍ പാര്‍വ്വതിപുരം ഗ്രാമം സ്വദേശി. ഇപ്പോള്‍ തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു. മനോജിന്‍റെ ലേഖനങ്ങളും ചെറുകഥകളും പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്. 2019 മുതല്‍ 'CONTACT' സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
You agree to the hldy.hr Terms & Conditions
With this highly anticipated new novel, the author of the bestselling Life of Pi returns to the storytelling power and luminous wisdom of his master novel. The High Mountains of Portugal.