കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനനം. പയ്യന്നൂർ കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സംസ്ഥാന സഹകരണ വകുപ്പിൽ ഓഡിറ്ററായിരുന്നു. ഇപ്പോൾ ഒരു വൈദ്യശാല നടത്തുന്നു. എഴുപതുകളിൽ ഭയം എന്ന പേരിൽ ഒരു ത്രൈമാസിക നടത്തിയിരുന്നു.
ഉത്തർഖണ്ഡിലൂടെ നടത്തിയ യാത്രകളെ കുറിച്ച് 'കൗശലങ്ങളും കരകൗശലങ്ങളും' എന്ന പേരിൽ ഒരു യാത്രാവിവരണവും 'അതിയാത്രകൾ' എന്ന പേരിൽ മറ്റൊരു യാത്രാവിവരണവും, 'വർഡിയം' എന്നൊരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.