നാലപ്പാട്ട് ബാലാമണിയമ്മയുടെ മകളായി ജനനം. പ്രശസ്ത എഴുത്തുകാരി മാധവികുട്ടിയുടെ സഹോദരി. 1983 ൽ എം ബി ബി എസ് പാസ്സായി. ടാറ്റാ ഫിൻലേയുടെ തെന്നിന്ത്യൻ തോട്ടങ്ങളിൽ മെഡിക്കൽ ഓഫിസറായും,ഉപാസിയുടെ കൊംരഹെൻസീവ് ലേബർ വെൽഫെയർ സ്കീമിൽ മെഡിക്കൽ ഓഫിസറായും, പിനീട് മെഡിക്കൽ അഡ്വൈസറായും പ്രവർത്തിച്ചു.
ഞാൻ എന്ന അഭാവം,കവാടം, തേയില, ദൈവത്തിന്റെ നിഴൽ, സ്വപ്നാടനം, പേനയാൽ തുഴഞ്ഞ ദൂരങ്ങൾ, ബാലാമണിയമ്മയുടെ കവിതകൾ ( സമാഹരണം, എഡിറ്റിംഗ്), മനസ്സിനകത്തൊരു മുറി,മൂന്നാറിന്റെ കഥ തുടങ്ങിയവയാണ് കൃതികൾ.