Author Overview

ആലപ്പുഴ ജില്ലയിൽ ചുനക്കര വില്ലേജിൽ ജനനം. വ്യവസായ വാണിജ്യ ഡിപ്പാർമെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. ചെറുപ്പം മുതൽ കഥ, കവിത, നാടകം, മുതലായവ എഴുതി സാഹിത്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ കൂടി ഒട്ടേറെ റേഡിയോ നാടകങ്ങളും, ലളിതഗാനങ്ങളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. തിരു. മലയാള നാടകവേദി,കൊല്ലം അസ്സീസ്സി തീയേറ്റർ, കൊല്ലം ഗായത്രി, മലങ്കര തീയേറ്റർസ് എന്നീ പ്രൊഫെഷണൽ നാടക സമിതികൾക്ക് വേണ്ടി നാടകങ്ങളും ഏറെ നാടക ഗാനങ്ങളും രചിച്ചിട്ടുണ്ട്. 1977 ൽ ആശ്രമം എന്ന ചിത്രത്തിൽ കൂടി ചലച്ചിത്ര വേദിയിലേക്ക് പ്രവേശിച്ചു. ഏകദേശം രണ്ടര പതിറ്റാണ്ടു കാലം ചലച്ചിത്ര ഗാനരംഗത്ത് തന്റെ സജീവ സാന്നിധ്യം നിലനിർത്തി.

ഗായത്രി അവാർഡ്,ആകാശവാണിയിൽ നിന്നുള്ള ക്യാഷ് അവാർഡ്,വികാസ്, വിശ്വാസ് അവാർഡ്, സമന്വയം സാഹിത്യ അവാർഡ്, ജി ശങ്കരപ്പിള്ള മെമ്മോറിയൽ സർഗ്ഗ പ്രതിഭ അവാർഡ് (2005 ) തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

Recommended Chunakkara Ramankutty Titles