Author Overview

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ ജനനം.കേരള സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും എം ഫിൽ, പി എച് ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്.വിവിധ കോളേജുകളിൽ അദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. പ്രിൻസിപ്പലായി വിരമിച്ചു. പത്തു ചെറുകഥാ സമാഹാരങ്ങളും, മൂന്നു നോവൽ പരിഭാഷകളും രണ്ടു ഗവേഷണ ഗ്രന്ഥങ്ങളും ഒരു നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇടശ്ശേരി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്,അബുദാബി ശക്തി പുരസ്‌കാരം, പത്മരാജൻ പുരസ്‌കാരം, ഡോക്ടർ കെ എം ജോർജ് ട്രസ്റ്റിന്റെ ഗവേഷണ പുരസ്‌കാരം,സി വി സാഹിത്യ പുരസ്‌കാരം, എന്നിവ ലഭിച്ചിട്ടുണ്ട്. കഥാരംഗത്തെ സമഗ്ര സംഭാവനയെ മുൻ നിർത്തി 2009 ലെ ലളിതാംബിക അന്തർജ്ജനം ജന്മശതാബ്ദി പുരസ്‌കാരം ലഭിക്കുകയുണ്ടായി.

Recommended S V Venugopan Nair Titles