Author Overview
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി. എ. യും എം.എ.യും, ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്.ഡി. യും എടുത്ത ഡോ. ബി വിവേകാനന്ദൻ ജെ.എൻ.യു. സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ 29 വർഷക്കാലം അസ്സിസ്റ്റന്‍റ് പ്രൊഫസറും അസോഷ്യേറ്റ് പ്രൊഫസ്സറായും അദ്ധ്യാപനം നടത്തി. യൂറോപ്യൻ യൂണിയൻ, ഇന്ത്യയുടെ വിദേശനയം, അന്താരാഷ്ട്ര ബന്ധങ്ങൾ, വൻശക്തികളുടെ വിദേശ സുരക്ഷാ നയങ്ങൾ, സോഷ്യൽ ഡെമോക്രസി, ആഗോളവത്കരണം, ന്യൂക്ലിയർ നയം, ക്ഷേമരാഷ്ട്രം, തുടങ്ങിയ മേഖലകളിൽ പാണ്ഡിത്യം നേടിയിട്ടുള്ള ഇദ്ദേഹത്തിന്‍റെ അനേകം ഗ്രന്ഥങ്ങൾ ഇന്ത്യയിലും ഇംഗ്ലണ്ടിലും അമേരിക്കയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 24 വർഷം ന്യുഡൽഹിയിലെ ജയപ്രകാശ് ഫൗണ്ടേഷന്‍റെ പ്രസിഡന്‍റായിരുന്നു.
ഇന്ത്യൻ ജനാധിപത്യസോഷ്യലിസ്റ് പ്രസ്ഥാനത്തിന്‍റെ സജീവ പ്രവർത്തകനായ ഇദ്ദേഹമാണ് സോഷ്യൽ ഡെമോക്രസി അടിസ്ഥാനമാക്കി ഒരു ബിരുദാനന്തര കോഴ്സ് ഇന്ത്യയിൽ ആദ്യമായി ജെ.എൻ.യു. വിന്‍റെ സിലബസിൽ ഉൾപ്പെടുത്തിയത്. പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി അനേകം പ്രാവശ്യം അദ്ദേഹം സന്ദർശിച്ച രാജ്യങ്ങളിൽ യു.എസ്, ബ്രിട്ടൺ, ജർമ്മനി, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ, ഇറ്റലി, ഓസ്ട്രേലിയ, ഓസ്ട്രിയ, ക്യാനഡ, സ്പെയിൻ, പോർട്ടുഗൽ, ബെൽജിയം, നെതർലൻഡ്‌സ്‌, സ്വിറ്റ്സർലൻഡ്, ഗ്രീസ്, സ്വീഡൻ, നോർവെയ്‌, ഡെന്മാർക്ക്, ഫിൻലൻഡ്‌ എന്നിവ ഉൾപ്പെടുന്നു.
Recommended B Vivekanandan Titles