അമേരിക്കൻ സാഹിത്യസത്രത്തിൽ

view cart
Availability :Stock

അമേരിക്കൻ സാഹിത്യസത്രത്തിൽ

Madhu Nair Newyork
ലേഖനങ്ങൾ
Price :₹ 70.00

Overview

ദീർഘങ്ങളല്ലാത്തവയും നൂറു ശതമാനം വായനമൂല്യങ്ങളുള്ളവയുമായ ലേഖനങ്ങളുടെ സമാഹാരമാണ് അമേരിക്കൻ സാഹിത്യ സത്രത്തിൽ എന്ന ഈ ഗ്രന്ഥം. ഇരുപത്തേഴോളം ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. കവികളും, നോവലിസ്റ്റുകളും, ജേർണലിസ്റ്റുകളും, ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരുമടങ്ങുന്ന ഒരു നീണ്ട നിര തന്നെ ഇതിൽ പ്രവേശിക്കുന്നു. ആർ കെ നാരായണനെയും, സൽമാൻ റുഷ്ദിയെയും, നൈപാളിനെയും കുറിച്ചുള്ള കുഞ്ഞു കുറിപ്പുകളിൽ തന്റെ സാഹിത്യ സമീപനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ ഗ്രന്ഥകാരൻ വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ട്. കാസ്‌ട്രോയിലൂടെയും, മാർക്വേസിലൂടെയും, ബില് ക്ലിന്റണിലൂടെയും കടന്നു പോകുമ്പോൾ ലേഖകൻ സൂക്ഷ്മദൃക്കായ രാഷ്ട്രീയ സമീക്ഷകനായി മാറുകയാണ്. എഴുത്തുകാരിലൂടെ അവരുടെ സർഗ്ഗ സൃഷ്ടികളിലൂടെയും മാത്രമല്ല ഈ ഗ്രന്ഥം നമുക്ക് സഞ്ചരിക്കുവാൻ ഇടയുണ്ടാക്കുന്നത്. സൗദി അറേബിയയുടെ ചരിത്രം പ്രതിപാദിക്കുന്ന കുടുംബകഥകളിലൂടെയും അമേരിക്കൻ രാഷ്ട്രീയത്തിന്‍റെ ഇരുണ്ട വിസ്മൃതികളിലേക്കും കംപ്യൂട്ടറിന്‍റെ കുടുംബവാഴ്ചയെ കുറിച്ചുമൊക്കെ ഈ ഗ്രന്ഥം സവിസ്താരം പ്രതിപാദിക്കുന്നു.

  • ISBN: -
  • Language: Malayalam
  • Number Of Pages: 95
  • Published: December 2005
  • Edition: Paperback
  • Edition Number: First