ശ്രീനാരായണ ഗുരുവിന്‍റെ വിശാലദർശനം

view cart
Availability :Stock

ശ്രീനാരായണ ഗുരുവിന്‍റെ വിശാലദർശനം

B Vivekanandan
ലേഖനങ്ങൾ (ഗുരുദർശനങ്ങൾ)
Price :₹ 50.00

Overview

ശ്രീനാരായണ ഗുരുവിന്‍റെ ആദ്ധ്യാത്മികജീവിതത്തിലെ പല ചരിത്ര സംഭവങ്ങളുടെയും അവസ്ഥകൾ ഇന്നും നാം അറിയുന്ന രീതിയിലല്ലായെന്നും അതിലെ സത്യവും ശരിയും ഇന്നരീതിയിലാണെന്നും പ്രൊഫ. ബി വിവേകാനന്ദൻ ധൈര്യപൂർവം ഈ പുസ്തകത്തിലൂടെ പറഞ്ഞുകൊണ്ട് അതിന്‍റെ തെളിവുകൾ നിരത്തുന്നു. അപ്പോൾ മഹാകവി കുമാരനാശാനും സി വി കുഞ്ഞിരാമനും ഉൾപ്പടെയുള്ള പല വിഗ്രഹങ്ങളുടെയും തിളക്കത്തിന് മങ്ങലേൽക്കുന്നു എന്നുള്ളതാണ് പരമാർത്ഥം.
നമുക്ക് ജാതിയില്ലെന്നും എസ.എൻ.ഡി.പി യുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുന്നു എന്നും പരസ്യപ്രസ്താവന നടത്തിയ ശ്രീനാരായണ ഗുരുവിനെ, പക്ഷെ ജാതിയുടെ ചട്ടക്കൂട്ടിൽ പ്രതിഷ്ഠിച്ചുകൊണ്ടു അദ്ദേഹത്തിൻറെ പേരിൽ ജാതി പറയുകയും ജാതി ചിന്ത വളർത്തുകയും ചെയ്യുന്ന ഇന്നത്തെ പ്രവണതയ്‌ക്കെതിരെ ഗ്രന്ഥകാരൻ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും രോഷം കൊള്ളുകയും ചെയ്യുന്നു. സത്യത്തിന്‍റെയും ആത്മാർത്ഥതയുടെയും നിറവ് കൊണ്ട് ഈ ലഘു ഗ്രന്ഥം തിളക്കമാർജ്ജിക്കുന്നു.

  • ISBN: -
  • Language: Malayalam
  • Number Of Pages:
  • Published:
  • Edition: Paperback
  • Edition Number: First